അനുഗ്രഹം.
വാതിലിൽ നിർത്താതെയുളള മുട്ട് കേട്ടാണ് അയാൾ കതക് തുറന്നത്, ആകെ ശോഷിച്ച് അസ്ഥിപഞ്ജരം പോലൊരു രൂപം പുറത്ത് നിൽക്കുന്നു ആകെ മുഷിഞ്ഞു നാറിയ വേഷം, കുഴിയിലേക്കിറങ്ങിയ കണ്ണുകള്‍, എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടാൽ ആർക്കും മനഃസ്സിലാവും..
''ആരാ..? എന്ത് വേണം'' വീട്ടുകാരൻ ചോദിച്ചു.
അയാൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും ഒച്ച പുറത്തുവന്നില്ല..
വീട്ടുകാരൻ സൂക്ഷിച്ച് നോക്കി.. മുൻപ് എങ്ങോ കണ്ട് പരിചയം ഉളളതുപോലൊരു തോന്നൽ.. പക്ഷേ, എവിടെവച്ച് എങ്ങനെ എന്നൊന്നും ഓർമ്മ കിട്ടണില്ല..
ആഗതൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്..
''ആരാ നിങ്ങൾ, എവിടുന്നാ, എന്തുവേണം,'' വീട്ടുകാരൻ വീണ്ടും ചോദിച്ചു..
''നിങ്ങൾ അങ്ങോട്ട് ഇരിക്ക്''
വീട്ടുകാരൻ കാണിച്ചു കൊടുത്ത കസേരയിലേക്ക് അയാൾ ഇരുന്നു.
അപ്പോൾ അകത്തുനിന്നും മധ്യവയസ്കയായ ഒരു സ്ത്രീ ഒരു ഗ്ളാസ് വെളളവുമായി ഇറങ്ങി വന്ന് ആഗതനു നേരെ നീട്ടി.. ശോഷിച്ച കൈകൾ കൊണ്ട് ആ ഗ്ളാസ് വാങ്ങി ആർത്തിയോടെ അയാൾ ആ വെളളം വലിച്ചു കുടിച്ചു..
ആഗതൻ ഒന്ന് നേരെ ഇരുന്നു
''ഇനി പറയൂ.. ആരാ നിങ്ങൾ.''? വീട്ടുകാരൻ വീണ്ടും ചോദിച്ചു
ഞാൻ... ഞാൻ ദൈവമാ ദൈവം..
ആഗതൻ പറഞ്ഞു..
വീട്ടുകാരനും ആ സ്ത്രീയും പരസ്പരം നോക്കി..
ദൈവമോ.?..
ഉം... ദൈവം.
ശെടാ ഇത് കുരിശായല്ലോ ഏതോ വട്ട് കേസാന്നാ തോന്നണത്.. വീട്ടുകാരൻ സ്ത്രീയുടെ ചെവിയിൽ പറഞ്ഞു..
''ശൊ ഒന്ന് മിണ്ടാതിരി മനുഷ്യാ.. അയാള് കേൾക്കും''
''ആട്ടെ ദൈവം എന്താ രാവിലെ ഈ വഴിക്ക്'' ഒരു ആക്കിച്ചിരിയോടെ വീട്ടുകാരൻ ചോദിച്ചു..
അത്... അത് പിന്നെ ഈ കൊറോണയും ലോക്ഡൗണും ഒക്കെയല്ലേ... ദൈവം പറഞ്ഞു..
അതെ.. അതല്ലേ ഞാൻ ചോദിച്ചത് ഈ സമയത്ത് ഇങ്ങനെ ഇറങ്ങി നടന്നാലെങ്ങനാ. അതും ഒരു മാസ്ക് പോലും വയ്ക്കാതെ. വീട്ടുകാരൻ അല്പം പുറകോട്ട് മാറി നിന്നു.
ചുമ്മാ മനുഷ്യനെ മെനക്കെടുത്താതെ കാര്യം പറ.. നിങ്ങൾ ആരാ.?
എടോ ഞാൻ ശരിക്കും ദൈവമാടോ.. ശൊ അതിനി എങ്ങനെ തന്നെയൊന്ന് വിശ്വസിപ്പിക്കും.. ശേഷം ആ സ്ത്രീയുടെ നേരെ നോക്കി, ''നിങ്ങളെങ്കിലും ഒന്ന് വിശ്വസിക്ക് ഞാൻ ദൈവമാ.''
വീട്ടുകാരനും സ്ത്രീയും മാറി നിന്ന് എന്തൊക്കെയോ അടക്കി സംസാരിച്ചു
ശേഷം ആഗതൻ്റെ അടുത്തേക്ക് വന്നു
ശരി... ദൈവം എന്താ ഇങ്ങോട്ട്, ഞങ്ങൾ അങ്ങോട്ട് വരുമായിരുന്നല്ലോ.. ചെറു ചിരിയോടെ അയാൾ ചോദിച്ചു..
''മിണ്ടരുത്.... കൊവിഡ് , കൊറോണ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞ ഒന്നര വർഷമായിട്ട് നീയൊക്കെ അങ്ങോട്ട് തിരിഞ്ഞ് കേറണുണ്ടോ..
(വീട്ടുകാരനും ഭാര്യയും പരസ്പരം നോക്കി..) ആഗതൻ തുടർന്നു..
ഇന്ന് വരും നാളെ വരും എന്ന് കരുതി ദിവസങ്ങളെണ്ണി കാത്തിരിക്കുവായിരുന്നു ഇതുവരെ..
ഓഓഓ.. അങ്ങനെ കാത്തിരുന്ന് കാണാഞ്ഞിട്ട് ഇറങ്ങീതാണോ.. ഞങ്ങൾ അതുപിന്നെ.. പേടിച്ചിട്ട് പുറത്തോട്ട് ഇറങ്ങാത്തതാ.
ഉം.. നിങ്ങൾക്കത് പറയാം.. എനിക്കങ്ങനെ പേടിച്ചിരിക്കാൻ പറ്റുമോ.. എനിക്ക് നിങ്ങളെ അനുഗ്രഹിക്കണ്ടേ.. അതാ ഇങ്ങോട്ട് വന്നത്
അത് കുഴപ്പമില്ല അനുഗ്രഹിച്ചോ എത
വേണേല്‍ അനുഗ്രഹിച്ചോ.. ''ടീീ നീയും വാ വന്ന് ദൈവത്തിന്‍റെ കയ്യീന്ന് അനുഗ്രഹം വാങ്ങ്..'' അയാൾ ഭാര്യയുടെ നേരെ നോക്കി കണ്ണിറുക്കി, ശേഷം ആഗതനു നേരെ തിരിഞ്ഞ് അനുഗ്രഹം വാങ്ങാനെന്ന പോലെ ശിരസ്സ് കുനിച്ചു.
അല്പം നേരം അങ്ങനെ നിന്ന ശേഷം ശിരസ്സുയർത്തി ''എന്തേ.. അനുഗ്രഹിക്കുന്നില്ലേ..?''
അനുഗ്രഹിക്കാം.. ആദ്യം നിങ്ങൾ കാശെടുക്ക്..
''കാശോ.''
''അതെ കാശ്.. കാശ് തരാതെ എങ്ങനാ അനുഗ്രഹിക്കുന്നത് ''
''ഉം.. ഇത് വട്ട് കേസ് തന്നെ.. നിങ്ങൾ ഇറങ്ങി പോണം മിസ്റ്റർ...'' വീട്ടുകാരൻ്റെ സ്വരം ഇത്തിരി കനത്തു.
ആഗതൻ വല്ലാതായി... അയാൾ പറഞ്ഞു എന്തെങ്കിലും തന്നാൽ മതി ഞാൻ കണക്ക് പറയുന്നില്ല..
''ദേേ.. ഞാനിനി പട്ടിയെ അഴിച്ചു വിടും പറഞ്ഞേക്കാം'' വീട്ടുകാരൻ്റെ സ്വരം ഒന്നുകൂടി കനത്തു..
ഭാര്യ അയാളെ പിടിച്ച് മാറ്റി നിർത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു.. നിങ്ങൾ ചൂടാവല്ലേ ഇനിയിത് ശരിക്കും ദൈവം ആണെങ്കിലോ...?
''ദേേ ... നീ മിണ്ടരുത്'', അയാൾ ഭാര്യയുടെ നേരെ കയ്യോങ്ങി. ദൈവം ആണുപോലും ദൈവം... കണ്ടാലും മതി, ന്ന്ട്ട് രാവിലെ തെണ്ടാന്‍ ഇറങ്ങിയേക്കുന്നു.
''ഇങ്ങനൊന്നും പറയല്ലേ മകനേ.. ഞാൻ തെണ്ടാന്‍ വന്നതല്ല അനുഗ്രഹം തരാൻ വന്നതല്ലേ..''
പിന്നേേ... അനുഗ്രഹിക്കാൻ പറ്റിയൊരു മൊതല്.. എന്നേക്കൊണ്ടൊന്നും പറയിക്കരുത്.. ഇറങ്ങിക്കോ വേഗം എനിക്ക് വേറെ പണിയുണ്ട്.. വിശക്കുന്നുണ്ടേൽ ആ പിന്നാമ്പുറത്തേക്ക് വാ.. എന്തെങ്കിലും തിന്നാൻ തരാം ഇല്ലെങ്കില്‍ ഇറങ്ങ്.. വീട്ടുകാരൻ്റെ ശബ്ദം ഇത്തിരി കനത്തു..
ആഗതൻ പതിയെ അവിടുന്ന് എഴുന്നേറ്റ് വേച്ച് വേച്ച് പിന്നാമ്പുറത്തേക്ക് നടന്നു
ദൈവം എന്ന് പറഞ്ഞ് വന്നവൻ ആർത്തിയോടെ വീണ്ടും വീണ്ടും കഞ്ഞി വാങ്ങി കുടിക്കണത് കണ്ട് വീട്ടുകാരി അന്ധം വിട്ട് നോക്കി നിന്നു..
''എനിക്ക് വിശന്നു, നിങ്ങളെനിക്ക് ഭക്ഷണം തന്നു'' എന്ന ബൈബിൾ വാക്യം അവർ മനഃസ്സില്‍ ഓർത്തു..
''ദൈവങ്ങളുടെ ഒരു ഗതികേട് '' വീട്ടുകാരൻ പിന്നിൽ നിന്ന് അടക്കം പറഞ്ഞു..
കഞ്ഞി കുടിച്ച് തെല്ലൊരാശ്വാസം കിട്ടിയപ്പോൾ അയാൾ പതിയെ ഇറങ്ങി നടന്നു..
പട്ടിണി കിടന്ന് എല്ലും തോലുമായ ദൈവം പടി കടന്ന് പോണത് വീട്ടുകാരി വിഷമത്തോടെ നോക്കി നിന്നു..
ആ കൂറ്റൻ ബഗ്ളാവാന് മുറ്റത്തെ കൂട്ടിൽ കിടന്ന ഭീമൻ വളർത്ത് നായ തൻ്റെ ഉച്ചയൂണിലെ ചിക്കൻ ഫ്രൈ കടിച്ച് വലിക്കണതിനിടയിൽ മെല്ലെ തലയൊന്ന് ഉയർത്തി നോക്കി.. വീണ്ടും തീറ്റ തുടർന്നു..
അങ്ങനെ അനുഗ്രഹിക്കാൻ പറ്റിയില്ലെങ്കിലും ആഹാരം കിട്ടിയല്ലോന്നോർത്ത് ആനന്ദചിത്തനായ ദൈവം അടുത്ത വീട് ലക്ഷ്യമാക്കി വേച്ച് വേച്ച് നടന്നു.
*** **** **** ** **
🥰
ReplyDeleteThank u
Delete