Posts

Showing posts from July, 2021

ധര്‍മ്മരാജ്യം

     അന്നും പതിവു പോലെ ചൂത് കളിക്കാന്‍ കാശിനായി  ഖജനാവില്‍ കയ്യിട്ട രാജാവ് ഞെട്ടി പോയി.. കയ്യില്‍ ഒന്നും തടഞ്ഞില്ല..  അകത്തേക്ക് നോക്കി..  ശൂന്യം..     രാജാവിന്‍റെ ആര്‍ഭാട ജീവിതത്തിന്‍റെയും ധൂര്‍ത്തിന്‍റെയും  ബാക്കി പത്രം പോലെ ആ ഖജനാവ് കാലിയായി കിടക്കുന്നു.. ഞെട്ടിവിറച്ച രാജവ് പൊട്ടിത്തെറിച്ചു   രാജാവിന്‍റെ അലര്‍ച്ച കേട്ട് ഓടിയെത്തിയ മന്ത്രിയുടെ  കണ്ണ്, കാലിയായ ഖജനാവ്  കണ്ട് ഒരു മുഴം പുറത്തേക്ക് തളളി.. മന്ത്രിയും രാജാവും കുലങ്കുഷമായ  ചര്‍ച്ച തുടങ്ങി..   ''ഇനി എന്തെടുത്ത് വില്‍ക്കും മന്ത്രീ.'' ''ആആആ  എനിക്കറിയില്ല.'' ''ഹാ..  എന്നു പറഞ്ഞാലെങ്ങനാ..  ഒരു പോം വഴി പറയെടോ..''   രാജാവ് കെഞ്ചി, ''ഞാനെന്നു മുതല്‍ പറയുന്നതാ ഈ പോക്ക് അപകടത്തിലേക്കാണെന്ന്.. അപ്പോള്‍ കേട്ടോ..  ഇനി അനുഭവിച്ചോ.'' ''ഹാ..  താനിങ്ങനെ കഴിഞ്ഞതെല്ലാം പറഞ്ഞ് എന്നെ ടെന്‍ഷനടിപ്പിക്കാതെ ഒരു വഴി കണ്ടു പിടിക്കെടോ.'' ''വില്‍ക്കാന്‍ എന്തെങ്കിലും ബാക്കിയുണ്ടോ ഇനി.. അവസാനം പ്രജകളെ കൂടി പണയം വച്ചല്ലേ ഇന്നലെ ആ 'പ്രമുഖ'നോട് ചൂത് ...

കഥ....

ഭാഗ്യവാൻ *************** ''അവനൊരു ഭാഗ്യവാനാ'' എല്ലാവരും തന്നേക്കുറിച്ച് അങ്ങനെ പറയുന്നത് കേൾക്കാൻ ഒരു സുഖമുണ്ടെന്ന് അവന് തോന്നി.. ആദ്യമൊന്നും അത് കേൾക്കുന്നത്  ഇഷ്ടമായിരുന്നില്ലെങ്കിലും പോകെ പോകെ അയാളത് ഇഷ്ടപ്പെട്ടു തുടങ്ങി  ''സത്യത്തിൽ അങ്ങനെയുണ്ടോ.? ഈ ആളുകളെല്ലാം ഇങ്ങനെ പറയുന്നതിൽ വല്ല സത്യവുമുണ്ടോ..''  ഇടയ്ക്കയാൾ ചിന്തിക്കും..   ഏതായാലും അതങ്ങനെതന്നെയാവട്ടെ, തനിക്ക് ദോഷമുളള കാര്യമൊന്നുമല്ലല്ലോ നല്ലതല്ലേ.. ''ഭാഗ്യവാൻ'' ലോകത്തിലേക്കും വച്ച് ഏറ്റവും മധുരതരമായ വാക്കല്ലേ അത്.. ഇന്നത് കേൾക്കുമ്പോൾ രസഗുള കഴിച്ചതു പോലൊരു സുഖം.. ശരീരമാകെ രോമാഞ്ച പുളകിതമാകുന്നത് പോലെ..    ''എല്ലാരും കൂടി എൻറെ കുഞ്ഞിനെ കണ്ണ് വച്ച് ദുഷിപ്പിക്കും നാശങ്ങൾ''  അമ്മ പലപ്പോഴും പറയുന്നതവൻ കേൾക്കാറുണ്ട്..   ഏയ്..  അങ്ങനെ സംഭവിക്കുമോ.? ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി തനിക്കെന്ത് ദോഷം വരാൻ..  അയാൾ മനഃസ്സിലോർക്കും.   അല്ലാ... ഇനിയിപ്പോൾ അമ്മ പറയുന്നതിൽ വല്ല കാര്യവുമുണ്ടോ.?  തൻറെ ഭാഗ്യമെല്ലാം മാറി പോകുമോ..?   ച്ചെ... ഇതെല്ലാം ചുമ്മാ അന്ധവിശ്വാസങ്ങളല്ല...

കഥ.. ശവക്കുഴികൾ വിലപേശുമ്പോൾ.

     ''ഇവിടാരുമില്ലേ.?'' ആ സെമിത്തേരിയുടെ മുന്നിലെത്തി അയാൾ വിളിച്ചു ചോദിച്ചു..  ആരെയും കാണാത്തതിനാൽ പതിയെ അകത്തേക്ക് കയറി നോക്കി..    ''നിൽക്കവിടെ..''   ഇടിവെട്ടു പോലൊരു ശബ്ദം..  ''ആരോടു ചോദിച്ചിട്ടാ അകത്ത് കേറിയത്.''   കല്ലറകൾ ഒന്നടങ്കം അയാളോട് ചോദിച്ചു..  ''ഞാൻ...   ..  ഞാൻ ചത്തതാ.'' ''അത് പിന്നെ ഞങ്ങൾക്കറിയില്ലേ.. ചത്തവരെയും ജീവനുളളവരേയും കണ്ടാൽ ഞങ്ങൾക്ക് തിരിച്ചറിയാം...    താനൊരു ആത്മാവല്ലേ..  എന്തിനിവിടെ വന്നു...    ഇത് ശവങ്ങൾക്കുളള സ്ഥലമാണ്..''   ''അതെ..  അറിയാം...     ഞാൻ ദാ അവിടെ ചത്തു കിടപ്പുണ്ട്..  അതവിടെ കിടന്ന് ചീഞ്ഞ് നാറാൻ തുടങ്ങി.. ഒന്നെടുത്ത് കുഴിച്ചിടാൻ ആരുമില്ല..  അതിനുളള സ്ഥലവുമില്ല.. ഇവിടെ അൽപം സ്ഥലം കിട്ടുമോന്നറിയാൻ വന്നതാ.?''  ഹ ഹ ഹാാ..  ഹ ഹ ഹാാാ...  കല്ലറകൾ ഒന്നടങ്കം ആർത്ത് ചിരിക്കാൻ തുടങ്ങി.. നിങ്ങളെന്തിനാ ഇങ്ങനെ ചിരിക്കുന്നത്.. അയാൾ ചോദിച്ചു.. എങ്ങനെ ചിരിക്കാതിരിക്കും സുഹൃത്തേ  ആദ്യമായിട്ടാ സ്വന്തം ശവം മറവു ചെയ്യാൻ...