Posts

Showing posts from July, 2022

കുറ്റവും ശിക്ഷയും.

    'അലക്കി വളുപ്പിച്ച' 'കറുത്ത' കോട്ടുമിട്ട് കോടതി മുറിയിലേക്കയാൾ നെഞ്ചും വിരിച്ച് കേറി വന്നു... നിയമ സംഹിതകൾ ഭവ്യതയോടെ എഴുന്നേറ്റ് നിന്ന് തൊഴുതു..  നീതി ദേവത കണ്ണും പൂട്ടി തിരിഞ്ഞ് നിന്നു.. ഇന്നയാൾ രക്ഷിക്കാൻ പോകുന്ന ക്രിമിനൽ ആരെന്നറിയാൻ ദൈവങ്ങൾ വാതിലിൻ്റെ പിന്നിൽ നിന്നൊളിഞ്ഞുനോക്കി.. കാരണം, എത്രയെത്ര കൊടും ക്രിമിനലുകളെയാണ് ലക്ഷങ്ങൾ എണ്ണി വാങ്ങി നിയമത്തിൻ്റെ പഴുതിലൂടയാൾ രക്ഷിച്ചെടുത്തിരിക്കുന്നത്.. അതാണ്  അഡ്വകേറ്റ് കാർലോസ് കണ്ടകശ്ശേരി.. ചോരയുടെ നനവുണങ്ങാത്ത നോട്ടുകെട്ടുകൾ എണ്ണി വാങ്ങുമ്പോൾ കൈകൾ തെല്ലും വിറയ്ക്കാത്തവൻ.. നോട്ടുകെട്ടിലെ ചോരയുടെ മണം മൂക്കിലേക്ക് വലിച്ചു കേറ്റി ഒരു ഹിംസ്ര ജന്തുവിനേപ്പോലെ തുറിച്ച് നോക്കുമ്പോള്‍ കത്തിജ്വലിക്കുന്ന കണ്ണുകളിൽ കാണുന്നത് പണത്തോടുളള ആർത്തി മാത്രം. ''കൈ നിറയെ കാശും അഡ്വകേറ്റ് കാർലോസും കൂടിയുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം, ആരെയും കൊല്ലാം''  നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും ഇങ്ങനെ പറയണതൊന്നും അയാൾക്കൊരിക്കലും ഒരപമാനമായി തോന്നീട്ടില്ല..  ഇന്നയാൾ വന്നിരിക്കുന്നത് കൊല്ലും കൊലയും ബലാത്സംഗവും, തൊഴിലാക്കിയ, തല്ലീട്ട് വരാൻ പറ...

അനുഗ്രഹം.

 വാതിലിൽ നിർത്താതെയുളള മുട്ട് കേട്ടാണ്  അയാൾ കതക് തുറന്നത്,  ആകെ ശോഷിച്ച് അസ്ഥിപഞ്ജരം പോലൊരു രൂപം പുറത്ത് നിൽക്കുന്നു ആകെ മുഷിഞ്ഞു നാറിയ വേഷം, കുഴിയിലേക്കിറങ്ങിയ കണ്ണുകള്‍, എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടാൽ ആർക്കും മനഃസ്സിലാവും.. ''ആരാ..?  എന്ത് വേണം'' വീട്ടുകാരൻ ചോദിച്ചു. അയാൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും ഒച്ച പുറത്തുവന്നില്ല.. വീട്ടുകാരൻ സൂക്ഷിച്ച് നോക്കി.. മുൻപ് എങ്ങോ കണ്ട് പരിചയം ഉളളതുപോലൊരു  തോന്നൽ.. പക്ഷേ, എവിടെവച്ച് എങ്ങനെ എന്നൊന്നും ഓർമ്മ കിട്ടണില്ല.. ആഗതൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്..  ''ആരാ നിങ്ങൾ, എവിടുന്നാ, എന്തുവേണം,''  വീട്ടുകാരൻ വീണ്ടും ചോദിച്ചു.. ''നിങ്ങൾ അങ്ങോട്ട് ഇരിക്ക്''  വീട്ടുകാരൻ കാണിച്ചു കൊടുത്ത കസേരയിലേക്ക് അയാൾ ഇരുന്നു. അപ്പോൾ അകത്തുനിന്നും  മധ്യവയസ്കയായ ഒരു സ്ത്രീ ഒരു ഗ്ളാസ്  വെളളവുമായി ഇറങ്ങി വന്ന്  ആഗതനു നേരെ നീട്ടി..  ശോഷിച്ച കൈകൾ കൊണ്ട് ആ ഗ്ളാസ് വാങ്ങി ആർത്തിയോടെ അയാൾ ആ വെളളം വലിച്ചു കുടിച്ചു..  ആഗതൻ ഒന്ന് നേരെ ഇരുന്നു  ''ഇനി പറയൂ.. ആരാ നിങ്ങൾ.''? വീട്ടുകാരൻ വീണ്ടും ചോദിച...