കഥ - നാരിയിറച്ചി.
''നാരിയിറച്ചി കടകൾക്ക് ലൈസൻസ് നൽകുന്നു.'' പത്രത്തില്‍ ഈ വാർത്ത വായിച്ച പോത്ത് വറീത് സന്തോഷം കൊണ്ട് തുളളിച്ചാടി.. നാട്ടിലെ പ്രമുഖ കശാപ്പുകാരനാണ് വറീത്, ഏത് ചാവാലി പശുവിൻ്റെ ഇറച്ചിയും പോത്തിറച്ചി എന്ന് പറഞ്ഞ് വിൽക്കാൻ യാതൊരു മടിയുമില്ല വറീതിന്, അങ്ങനെ നാട്ടുകാരിട്ട പേരാണ് പോത്ത് വറീത്.. പോത്ത്, കാള, മൂരി,ആട് തുടങ്ങിയ ഇറച്ചികൾ വിൽക്കുന്നതിനിടയിൽ രഹസ്യമായി 'നാരി' ഇറച്ചിയും വിറ്റാണ് അയാൾ കാശുണ്ടാക്കിയിരുന്നത്.. അയാൾ മാത്രമല്ല എല്ലാ കശാപ്പുകാരും രഹസ്യമായി നാരിയിറച്ചി വിറ്റിരുന്നു.. ആട്, പോത്ത്, മൂരി തുടങ്ങിയവയെ വാങ്ങാൻ പണം വേണമെങ്കിൽ നാരികളെ പണം മുടക്കാതെ തന്നെ കിട്ടും ആതാണല്ലോ ഈ കച്ചവടത്തിൻ്റെ ലാഭവും.. ''അസമയത്ത്'' പുറത്തിറങ്ങി പതുങ്ങി നിന്നാൽ മതി, തനിച്ച് വരുന്ന ഏതെങ്കിലും നാരികളെ കണ്ടാൽ പിടിച്ചുകൊണ്ട് പോരാം.. ആരും ചോദിക്കാന്‍ വരില്ല.. പോകെപ്പോകെ നാരിയിറച്ചിക്ക് ആവശ്യക്കാർ കൂടിവരാൻ തുടങ്ങി.. ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും ആവശ്യപ്പെട്ട് വന്നോണ്ടിരുന്നു. അങ്ങനെ നാട്ടിൽ നാരികളുടെ ...